തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മസ്തിഷ്ക ശസ്ത്രക്രിയക്ക് വിധേയനായ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയില്‍ തുടരുന്ന മന്ത്രിക്ക് ചൊവ്വാഴ്ച സ്കാനിംഗ് പരിശോധന നടത്തി. രക്തസ്രാവം നിയന്ത്രണവിധേയമാണെന്നും പുതിയ രക്തസ്രാവത്തിന്റെ ലക്ഷണങ്ങളില്ലെന്നും പരിശോധനയില്‍ കണ്ടെത്തി.
ശസ്ത്രക്രിയ പൂര്‍ണ വിജയമാണെന്നും എങ്കിലും നിരീക്ഷണത്തിനായി മന്ത്രി എം.എം.മണി ഐസിയുവില്‍ തന്നെ തുടരണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ് ഷര്‍മ്മദ് അറിയിച്ചു.



