ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി യു.കെ. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്കാണ് ഇളവ് അനുവദിക്കുക. ഇത്തരക്കാര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന് ഇനി ആവശ്യമില്ല. ഇന്ത്യയെ നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും യു.കെ ഒഴിവാക്കി.
റെഡ് ലിസ്റ്റില്‍ നിന്നും ആംബര്‍ ലിസ്റ്റിലേക്ക് യു.കെ മാറ്റിയത്. ഇതോടെ യു.കെയിലെത്തുന്ന ഇന്ത്യക്കാര്‍ വീടുകളില്‍ 10 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയാകും. ഹോട്ടല്‍ ക്വാറന്റീന് നിര്‍ബന്ധമല്ല.
ഞായറാഴ്ച രാവിലെ മുതലാകും പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. ഇന്ത്യക്ക് പുറമേ യു.എ.ഇ, ഖത്തര്‍, ബഹറൈന്‍ തുടങ്ങിയ രാജ്യങ്ങളേയും റെഡ് ലിസ്റ്റില്‍ നിന്നും യു.കെ ആംബര്‍ ലിസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്.



