ഓസ്ട്രേലിയയില്‍ കൊറോണ വൈറസ് ബാധക്കിടെ മികച്ച പ്രവര്‍ത്തനം നടത്തിയ മലയാളി നഴ്സിനെ അഭിനന്ദിച്ച് മുന്‍ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്. കോട്ടയം സ്വദേശിയായ ഷാരോണ്‍ വര്‍ഗീസിനെയാണ് മുന്‍ ഓസ്ട്രേലിയന്‍ താരം അഭിനന്ദിച്ചത്.
Adam Gilchrist gives a shout out to Sharon Vergese a nurse from @UOW who has been working as an #agedcare worker during #COVID-19. https://bit.ly/3eHeGPs
To discover more stories like this follow #InAusTogether #InThisTogether. #studyaustralia @gilly381 @AusHCIndia @dfat
ഓസ്ട്രേലിയയിലെ വോലോങ്ഗോങില് പ്രായമായവരെ പരിചരിക്കുന്ന ഓള്‍ഡ് ഏജ് ഹോമിലാണ് ഷാരോണ്‍ വര്‍ഗീസ് കൊറോണ കാലത്ത് മികച്ച പ്രവര്‍ത്തനം നടത്തിയത്. ഓസ്ട്രേലിയന്‍ ജനതയും ഇന്ത്യന്‍ ജനതയും നിങ്ങളുടെ കുടുംബവും തങ്ങളുടെ പ്രവര്‍ത്തനത്തില്‍ അഭിമാനം കൊള്ളുന്നെന്നും ഗില്‍ക്രിസ്റ് പറഞ്ഞു. ഇതിഹാസ വിക്കറ്റ് കീപ്പറുടെ അഭിനന്ദനം തനിക്ക് ഒരുപാട് സന്തോഷം നല്‍കുന്നുണ്ടെന്നും ഷാരോണ്‍ വര്‍ഗീസ് പ്രതികരിച്ചു.




