മലപ്പുറം: ജില്ലയിലെ നാല് തദ്ദേശ സ്വയം ഭരണ വാര്‍ഡുകളില്‍ ആഗസ്റ്റ് 11 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. നിലമ്ബൂര്‍ ബ്ലോക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷന്, ചെറുകാവ് ഗ്രാമ പഞ്ചായത്തിലെ 10-ാം വാര്‍ഡായ ചേവായൂര്‍, വണ്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒമ്ബതാം വാര്‍ഡ് മൊടപ്പിലാശേരി, തലക്കാട് ഗ്രാമ പഞ്ചായത്തിലെ 15-ാം വാര്‍ഡ് പാറശേരി വെസ്റ്റ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.
പോളിംഗ് സ്റ്റേഷനുകളായ സ്ഥാപനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ദിവസവും തെരഞ്ഞെടുപ്പിന്റെ തലേ ദിവസവും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന് ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ സര്‍കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും വോടെടുപ്പ് ദിവസം പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളും പോളിംഗ് സ്റ്റേഷനുകളും ക്രമത്തില്‍ ചുവടെ,
നിലമ്ബൂര്‍ ബ്ലോക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷനില്‍ ഉള്‍പെട്ട വഴിക്കടവ് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡുകള്‍, പോളിംഗ് സ്റ്റേഷനുകള്‍
മണല്‍പ്പാടം – 1. മുജാഹിദ് മദ്രസ നറുക്കുംപൊട്ടി, 2. നറുക്കുംപൊട്ടി അങ്കണവാടി.
കാരക്കോട് – രാമാനന്ദ മെമോറിയല്‍ എയുപി സ്കൂള്‍.
വെള്ളക്കട്ട – മിത്താഹുല് ഉലൂം മദ്രസ വെള്ളക്കട്ട.
വഴിക്കടവ് – സിറാജുല്‍ഹുദ സുന്നി മദ്രസ ആനമറി.
പൂവ്വത്തിപ്പൊയില്‍ – നൂറുല്‍ഹുദ മദ്രസ പൂവ്വത്തിപ്പൊയില്‍.
പഞ്ചായത്തങ്ങാടി – എയുപി സ്കൂള്‍ വഴിക്കടവ്.
വള്ളിക്കാട് – ഹയാത്തുല്‍ ഇസ്ലാം മദ്രസ വട്ടപ്പാടം.
ആലപ്പൊയില്‍ – എ യു പി സ്കൂള്‍ വഴിക്കടവ്.
ചെറുകാവ് ഗ്രാമ പഞ്ചായത്ത്
ചേവായൂര്‍ – 1. ചെവായൂര്‍ അങ്കണവാടി, 2. ചേവായൂര്‍ പി എച് സി സബ്സെന്റര്‍.
വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത്
മൊടപ്പിലാശ്ശേരി – ജി എച് എസ് വാണിയമ്ബലം
തലക്കാട് ഗ്രാമ പഞ്ചായത്ത്
പാറശ്ശേരി വെസ്റ്റ് – 1. മദ്രസുതുല് അത്ഫാല്‍ പൂഴിക്കുന്ന്, 2. രാമനാലി അങ്കണവാടി പാറശ്ശേരി.



