മലപ്പുറം വണ്ടൂരില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കാപ്പില്‍ സ്വദേശികളായ വിശാഖ്, ജിതിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരുടെയും കൈയ്ക്കാണ് വെട്ടേറ്റത്. കാപ്പില്‍ ടൗണില്‍ വച്ചാണ് ആക്രമണം. ഇരുവരെയും വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സിപിഐഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലാണ് ആക്രമിച്ചതെന്നാണ് ബിജെപി ആരോപിക്കുന്നത്. വണ്ടൂര്‍ പഞ്ചായത്ത് 24ാം വാര്‍ഡ് മെമ്പര്‍ സലാം, സിപിഐഎം പ്രവര്‍ത്തകനായ ജിത്തു എന്നിവരുടെ നേതൃത്വത്തില്‍ ആണ് ആക്രമിച്ചതെന്നാണ് ആരോപണം.