മറവൂര്‍ പാലം തകര്‍ന്നതിനെ തുടര്‍ന്ന് മംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഗതാഗതം തടസ്സപെട്ടു .ചെവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഫല്‍ഗുനി പുഴക്ക് കുറുകെയുള്ള മറവൂര്‍ പാലത്തിന്റെ മധ്യഭാഗത്ത് വലിയ വിള്ളല്‍ രൂപപ്പെട്ടത് .

തുടര്‍ന്നാണ് ഇത് വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചത് . വിമാനത്താളത്തിലേക്ക് കാസര്‍ഗോഡ് ഭാഗത്ത് നിന്ന് വരുന്നവര്‍ നന്ദൂര്‍ -വാമഞ്ചൂര്‍ -ഗുരുപുര -കൈക്കമ്ബ – ബജ്‌പെ റൂട്ട് വഴി പോകേണ്ടതാണ് .യാത്രക്കാര്‍ തീരുമാനിച്ചതില്‍ നിന്നും കുറഞ്ഞത് ഒരുമണിക്കൂര്‍ എങ്കിലും നേരത്തെ വീട്ടില്‍ നിന്നും ഇറങ്ങണമെന്ന് പൊലിസ്‌ അറിയിച്ചു .