ഹൂ​സ്റ്റ​ൺ: ഉ​മ്മ​ൻ ചാ​ണ്ടി‌​യെ അ​നു​സ്മ​രി​ച്ച് മു​ൻ മേ​യ​റും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ സ്ഥാ​പ​ക​നു​മാ​യ ജോ​ൺ എ​ബ്ര​ഹാം.

ഉ​മ്മ​ൻ ചാ​ണ്ടി ആ​ളു​ക​ളെ പ​രി​ച​യ​പ്പെ​ടു​ന്ന​ത് മ​റ​ക്കാ​ൻ വേ​ണ്ടി​യ​ല്ല എ​ന്ന് തോ​ന്നി​യി​ട്ടു​ണ്ട്. അ​വ​ർ എ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ​യി​ൽ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി തു​ട​രും.

എ​ത്ര കാ​ല​ത്തി​നു ശേ​ഷം ക​ണ്ടാ​ലും പേ​രെ​ടു​ത്തു വി​ളി​ച്ച് സൗ​ഹൃ​ദ​ത്തോ​ടെ പെ​രു​മാ​റു​ന്ന​വ​ർ ന​ന്നേ കു​റ​വാ​ണ്. എ​ന്നാ​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​ങ്ങ​നെ ആ​യി​രു​ന്നി​ല്ല. ഗാ​ന്ധി​ജി​യും എ​കെ​ജി​യും ഒ​ക്കെ ഇ​ങ്ങ​നെ ആ​യി​രു​ന്നു എ​ന്ന് കേ​ട്ടി​ട്ടു​ണ്ട്.

പ​ല​വ​ട്ടം തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ പോ​യി​ട്ടു​ണ്ട്. അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ഒ​ന്നും ആ​വ​ശ്യ​മി​ല്ല. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ അ​ഭ്യു​ദ​യ​കാം​ക്ഷി ആ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും ഒ​ന്നി​പ്പി​ക്കു​ന്ന ഇ​ത്ത​ര​മൊ​രു കൂ​ട്ടാ​യ്മ ന​ല്ല​തെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ക​യും ചെ​യ്തു.

അ​ദ്ദേ​ഹം നി​യ​മ​സ​ഭാം​ഗ​മാ​യി അ​ധി​കം താ​മ​സി​യാ​തെ തി​രു​വ​ന​ന്ത​പു​രം വി​ട്ടു​വെ​ങ്കി​ലും എം.​എം.​ഹാ​സ​നെ​പ്പോ​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ച​ര​രു​മാ​യി ഉ​റ്റ​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. അ​ങ്ങ​നെ ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യും സൗ​ഹൃ​ദം സ്ഥാ​പി​ക്കാ​നാ​യി. അ​ത് എ​ക്കാ​ല​വും തു​ട​രു​ക​യും ചെ​യ്തു എ​ന്നും ജോ​ൺ എ​ബ്ര​ഹാം ഓ​ർ​മി​ച്ചു.