ഫ്ലോ​റി​ഡ: മ​യാ​മി​യി​ലെ ലി​ബ​ർ​ട്ടി സി​റ്റി​യി​ലെ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നും റ​സ്റ്റ​റ​ന്‍റ് ഉ​ട​മ​യു​മാ​യ ഡ്വൈ​റ്റ് വെ​ൽ​സ്(40) വെ​ടി​യേ​റ്റ് മ​രി​ച്ചു. സ്വ​ന്തം റ​സ്റ്റ​റ​ന്‍റി​ന് മു​ന്നി​ൽ വ​ച്ചാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് വെ​ടി​യേ​റ്റ​ത്.

അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ​ദി​വ​സം റ​സ്റ്റ​റ​ന്‍റി​ന് മു​ന്നി​ൽ ഡ്വൈ​റ്റ് വെ​ൽ​സി​ന് ആ​ദ​രം ആ​ർ​പ്പി​ക്കു​ന്ന​തി​നാ​യി ആ​ളു​ക​ൾ എ​ത്തി​ചേ​ർ​ന്നു.

സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽ നി​ന്നു​ള്ള​വ​ർ ഡ്വൈ​റ്റ് വെ​ൽ​സി​നെ കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചു.