തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരാനിരിക്കെ മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച വിഭജനം പൂര്‍ത്തിയാക്കാന്‍ എല്‍ഡിഎഫ് യോഗം ഇന്ന് ചേരും. ടേം വ്യവസ്ഥയില്‍ കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ്, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ ഒരു എംല്‍എമാരുള്ള കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനാണ് ധാരണ.

ഇതില്‍ ആര്‍ക്ക് ആദ്യം എന്ന് തീരുമാനിക്കാന്‍ ആണ് ഇന്ന് യോഗം ചേരുന്നത്. ആദ്യ രണ്ടര വര്‍ഷ൦ ആന്‍റണി രാജുവും ഗണേഷ്കുമാറും അടുത്ത രണ്ടര വര്‍ഷം രാമചന്ദ്രന്‍ കടന്നപ്പള്ളിയും അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാരാകും എന്ന വ്യവസ്ഥയില്‍ ആയിരിക്കും ഇന്ന് യോഗം തീരുമാനം എടുക്കുക. ഐഎന്‍എല്ലിന്‍റെ
ആവശ്യം ആദ്യം ടേം വേണമെന്നാണ്. എന്നാല്‍ ഗണേഷ് കുമാറിന് ടേം വ്യവസ്ഥയില്‍ അതൃപ്തിയുണ്ട്.