തിരുവനന്തപുരം: ദേശസാത്കൃത റൂട്ടുകളിലടക്കം ആവശ്യത്തിന് ബസുകളില്ലാത്തത് വ്യാപക പരാതിക്ക് ഇടയാക്കിയതിനെ തുടര്‍ന്ന് ഗതാഗതമന്ത്രിയുടെ ഇടെപടല്‍. യാത്രാവശ്യകതക്ക് അനുസരിച്ച് ബസുകള്‍ ഒാടിക്കാന്‍ കെ.എസ്.ആര്.ടി.സിക്ക് നിര്‍ദേശം നല്കി. പ്രവൃത്തിദിവസങ്ങളില്‍ 300 ബസുകള്‍ വരെ അധികമായി അയക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
രാവിെലയും വൈകീട്ടുമാണ് സര്‍വിസുകള്‍ കൂട്ടുക. കെ.എസ്.ആര്.ടി.സി മാത്രം യാത്രാശ്രയമായ റൂട്ടുകളില്‍ പോലും യാത്രക്കാരില്ലെന്ന വാദമുന്നയിച്ച് ബസുകള്‍ വെട്ടിക്കുറച്ചത് യാത്രാക്ലേശം രൂക്ഷമാക്കുകയാണ്. 4,500 ഒാളം സര്‍വിസുകളില്‍ 2600-2700 സര്‍വിസുകളാണ് ഇപ്പോള്‍ കെ.എസ്.ആര്.ടി.സി ഒാപറേറ്റ് ചെയ്യുന്നത്.
കോവിഡ് മാനദണ്ഡങ്ങളുള്ളതിനാല്‍ നിര്‍ത്തി യാത്രക്ക് വിലക്കുണ്ട്. യാത്രക്കാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ചിലയിടങ്ങളില്‍ ബസുകളില്‍ നിര്‍ത്തി യാത്ര അനുവദിക്കാറുണ്ട്. ബസുകളില്‍ 10 പേരെയെങ്കിലും നിര്‍ത്തിക്കൊണ്ട് പോകാന്‍ അനുവദിക്കണമെന്ന ആവശ്യം ആരോഗ്യവകുപ്പിെന്റ മുന്നിലുണ്ടെങ്കിലും പരിഗണിച്ചിട്ടില്ല.
മാത്രമല്ല, നിലവിലെ നിര്‍ത്തിയാത്ര നിയന്ത്രിക്കണമെന്നും ഏതാനും ദിവസം മുമ്ബ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് സര്‍വിസുകളുടെ എണ്ണം കൂട്ടി യാത്രാപ്രശ്നം പരിഹരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.
യാത്രക്കാരുണ്ടെങ്കിലും യാത്രാസൗകര്യമില്ലാത്ത സ്ഥിതിയാണ് പല റൂട്ടുകളിലും. കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ കുറഞ്ഞതോടെ ദേശസാത്കൃത റൂട്ടുകളിലടക്കം സമാന്തര സര്‍വിസുകളും ശക്തമാണിപ്പോള്‍. സര്‍ക്കാര്‍ ജീവനക്കാരടക്കം സമാന്തര സര്‍വിസുകളെയാണ് ആശ്രയിക്കുന്നത്. അനധികൃത സമാന്തര സര്‍വിസുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗതാഗത സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടും ഇതുവരെയും തീരുമാനമുണ്ടായിട്ടില്ല.
കോവിഡിനെ തുടര്‍ന്ന് നഷ്ടമായ സ്ഥിരം യാത്രക്കാരെ തിരികെയെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് കെ.എസ്.ആര്.ടി.സി. ഇതിനായി സൂപ്പര്‍ ക്ലാസ് സര്‍വിസുകളിലും എ.സി േലാ ഫ്ലോര്‍ ബസുകളിലും ആഴ്ചയില്‍ മൂന്ന് ദിവസം 25 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 70 ശതമാനത്തോളം സീറ്റുകളില്‍ റിസര്വേഷനോടെയാണ് സൂപ്പര്‍ ക്ലാസ് സര്‍വിസുകള്‍ ഇപ്പോള്‍ ഒാടുന്നത്.