ചിക്കാഗോ: മണിപ്പുരിൽ കൊടിയ ആക്രമണങ്ങൾക്കും പീഡനങ്ങൾക്കും ഇരയായ ക്രെസ്തവ സമൂഹത്തിന് ഐക്യദാർഢ്യവും പിന്തുണയുമായി ചിക്കാഗോ മാർത്തോമ്മാ കത്തീഡ്രലിലെ സെന്റ് വിൻസെന്റ് ഡീ പോൾ സംഘടന.
അഭയാർഥി കാമ്പുകളിൽ താമസിക്കുന്നവർക്ക് ഭക്ഷണം, മരുന്ന്, വസ്ത്രം എന്നിവ എത്തിക്കുമെന്ന് സംഘടന വ്യക്തമാക്കി.
തിരുനാൾ ദിവസങ്ങളിൽ ഭക്ഷണം വിറ്റും മറ്റ് അഭ്യുതകാംഷികളിൽ നിന്നു ലഭിക്കുന്ന പണവും പൂർണ്ണമായി കാമ്പുകളിലേക്ക് കഴിയുന്ന മണിപ്പുരിലെ ജനങ്ങളെ സഹായിക്കാനായി ഉപയോഗിക്കുമെന്നും സംഘാടകർ അറിയിച്ചു.