കാഞ്ഞിപ്പള്ളി: മടന്നൂരില്‍ വാഹനാപകടത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദിക വിദ്യാര്‍ത്ഥി ബ്രദര്‍ തോമസുകുട്ടി കുറ്റിക്കാട് (25) മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും ഫാ: റോയി വടക്കേലിനെയും പരുക്കുകളോടെ മട്ടന്നൂര്‍ എച്ച്എംസി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു
സംസ്ഥാന ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡംഗവും കാഞ്ഞിരപ്പള്ളി രൂപതാ വൈദികനുമായ ഫാ: റോയി വടക്കേല്‍ സഞ്ചരിച്ച വാഹനം കണ്ണൂരിലാണ് അപകടത്തില്‍പ്പെട്ടത് , ഇരിട്ടി -മട്ടന്നൂര്‍ റോഡില്‍ തോങ്ങാക്കുട എന്ന സ്ഥലത്തു വച്ചാണ് അപകടം ഉണ്ടായത് . ഇവര്‍ സഞ്ചരിച്ച വാഹനത്തിന് ബസ് ഇടിക്കുകയായിരുന്നു,



