വളരെ അപൂർവ്വമായി മാത്രമാണ് കുടുംബസമേതമുള്ള ചിത്രങ്ങൾ സുരേഷ് ഗോപി പങ്കുവയ്ക്കാറുള്ളത്. സുരേഷ് ഗോപിയ്ക്ക് പിന്നാലെ സിനിമയിലെത്തിയ മകൻ ഗോകുൽ സുരേഷിനെ മാത്രമാണ് മക്കളിൽ മലയാളികൾക്ക് പരിചയം. ഇപ്പോഴിതാ, മക്കൾക്കും ഭാര്യയ്ക്കുമൊപ്പമുള്ള സുരേഷ് ഗോപിയുടെ ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്.
ഗോകുൽ പകർത്തിയ ഈ ചിത്രത്തിൽ സുരേഷ് ഗോപിയ്ക്കും രാധികയ്ക്കുമൊപ്പം ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരെയും കാണാം. താരത്തിന്റെ ഫാൻ പേജുകളിൽ പ്രത്യക്ഷപ്പെട്ട ഈ ചിത്രം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
അടുത്തിടെ സുരേഷ് ഗോപിയുടെ മകൻ മാഡ്ഡി എന്നു വിളിക്കുന്ന മാധവന്റെ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു.



