രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോട്ടയം ജില്ലയിൽ പര്യടനം ഇല്ലാത്തതിനാൽ കോട്ടയം ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് അറിയിച്ചു.

ഞായറാഴ്ച പൂഞ്ഞാർ, ചങ്ങനാശ്ശേരി, പുതുപ്പള്ളി, കോട്ടയം, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലെ കോൺഗ്രസ് പ്രവർത്തകർ ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് ആലപ്പുഴ ജില്ലയിലെ ഒറ്റപ്പന ജംഗ്ഷനിൽ രാഹുൽ ഗാന്ധിയോടൊപ്പം അണിചേരും. തിങ്കളാഴ്ച വൈക്കം, കടുത്തുരുത്തി, പാലാ, ഏറ്റുമാനൂർ നിയോജക മണ്ഡലങ്ങളിലെ കോൺഗ്രസ് പ്രവർത്തകർ ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് ആലപ്പുഴ ജില്ലയിലെ പാതിരാപ്പള്ളി ജംഗ്ഷനിൽ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം അണിചേരുമെന്നും ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് അറിയിച്ചു.