ഭാരത് ജോഡോ യാത്രയുടെ ജില്ലയിലെ നാലാം ദിവസത്തെ യാത്ര ആരംഭിച്ചു. ചേര്‍ത്തല എക്‌സറേ ജംഗ്ഷനില്‍ നിന്നാണ് ഇന്ന് യാത്ര തുടങ്ങിയത്. പതിനൊന്ന് മണിയോടെ ആദ്യഘട്ട യാത്ര അവസാനിക്കും.

ശേഷം രണ്ട് മണിക്ക് തുറവൂരിലെ കയര്‍ മേഖലയിലെ തൊഴിലാളികളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും. യാത്ര കാണാനും അഭിവാദ്യം അര്‍പ്പിക്കാനുമായി സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകളാണ് തടിച്ചുകൂടിയിരിക്കുന്നത്.

വൈകിട്ട് നാല് മണിക്ക് രണ്ടാം ഘട്ട യാത്ര ആരംഭിക്കും.ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴ ജില്ലയിലെ അവസാന ദിനമാണ് ഇന്ന്. വൈകിട്ട് ഏഴ് മണിക്ക് അരൂരാണ് സമാപന സമ്മേളനം.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജില്ലയില്‍ തൊണ്ണൂറ്റി രണ്ട് കിലോമീറ്ററാണ് രാഹുല്‍ സഞ്ചരിച്ചത്.