തിരുവനന്തപുരം | അപകീര്‍ത്തിപ്പെടുത്ത തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിന് യുട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ച സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമിയുടേയും സുഹൃത്തുക്കളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ഭാഗ്യലക്ഷ്മിയെ കൂടാതെ ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വിധി പറയുക.
ജാമ്യം അനുവദിക്കുന്നതിനെ സര്‍ക്കാര്‍ നേരത്തെ എതിര്‍ത്തിരുന്നു. ജാമ്യം അനുവദിച്ചാല്‍ നിയമം കൈയിലെടുക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്നായിരുന്നു സര്‍ക്കാര്‍ വാദം. അതേസമയം, സ്ത്രീകളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ വിജയ് പി നായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചു. എന്നാല്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസില്‍ വിജയ് പി നായര്‍ ഇപ്പോഴും റിമാന്‍ഡിലാണ്.