വ​യ​നാ​ട്: ബ​ഫ​ര്‍​സോ​ണ്‍ വി​ഷ​യ​ത്തി​ല്‍ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ന​ഗ​ര​സ​ഭ പ്ര​മേ​യം പ​സാ​ക്കി. ബ​ഫ​ര്‍ സോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​താ​യി നേ​രി​ട്ടു​ള്ള സ​ര്‍​വേ ന​ട​ത്ത​ണ​മെ​ന്നും വ​നാ​തി​ര്‍​ത്തി​യി​ല്‍ നി​ന്ന് വ​ന​ത്തി​നു​ള്ളി​ലേ​ക്ക് ബ​ഫ​ര്‍​സോ​ണ്‍ നി​ശ്ച​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യ​മാ​ണ് പാ​സാ​ക്കി​യ​ത്.

നി​ല​വി​ലെ റി​പ്പോ​ര്‍​ട്ടും ഭൂ​പ​ട​വും പ​രി​ഗ​ണി​ച്ചാ​ല്‍ ബ​ത്തേ​രി ടൗ​ണ്‍ പൂ​ര്‍​ണ​മാ​യും പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യം ന​ഗ​ര​സ​ഭ പാ​സാ​ക്കി​യ​തെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ര്‍ ടി.​കെ. ര​മേ​ഷ് പ​റ​ഞ്ഞു.

അ​ടി​യ​ന്ത​ര ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ വി​ളി​ച്ച് ചേ​ര്‍​ത്താ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. ബ​ഫ​ര്‍​സോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന റി​മോ​ട്ട് സെ​ന്‍​സിം​ഗ് ആ​ൻ​ഡ് എ​ന്‍​വ​യ​ണ്‍​മെ​ന്‍റ് സെ​ന്‍റ​ര്‍ പു​റ​ത്ത് വി​ട്ട റി​പ്പോ​ര്‍​ട്ടി​ലും ഭൂ​പ​ട​ത്തി​ലും വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ര​വെ​യാ​ണ് ബ​ത്തേ​രി ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര കൗ​ണ്‍​സി​ല്‍ ചേ​ര്‍​ന്ന് പ്ര​മേ​യം പാ​സാ​ക്കി​യ​ത്.