ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്ലിനിൽ, ക്രൗൺ ഹൈറ്റ്സ് പരിസരത്തുള്ള ലോഞ്ചിൽ നടന്ന വെടിവയ്പ്പിൽ മൂന്ന് പുരുഷന്മാർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരുക്കേറ്റു.
ഞായറാഴ്ച പുലർച്ചെ 3.30 ഓടെ ടേസ്റ്റ് ഓഫ് ദി സിറ്റി എന്ന സ്ഥലത്ത് തർക്കത്തെ തുടർന്നാണ് സംഭവം നടന്നത്.
പരുക്കേറ്റവർ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരുടെ പരുക്കുകൾ ഗുരുതരമല്ല. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വെടിവയ്പ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.



