ബോളിവുഡില്‍ മുന്‍നിരയില്‍ തന്നെ ഏറ്റവും ശ്രദ്ധേയയായ നടിയാണ് തപ്സി പന്നു.എപ്പോഴും വ്യത്യസ്തമായ വേറിട്ട കഥാപാത്രങ്ങളാല്‍ പ്രിയം നേടിയ നടി. നിരവധി ഹിറ്റുകളാണ് തപ്സി സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ ഇതാ ഒരു നീണ്ട ഒരിടവേളയ്ക്ക് ശേഷം ഒരു തെലുങ്ക് സിനിമയില്‍ നായികയാകുകയാണ് തപ്സി പന്നു.
‘മിഷന് ഇംപോസിബിള്‍’ എന്ന ചിത്രത്തിലാണ് തപ്സി പന്നു നായികയാകുന്നത്. ഏജന്റ് സായ് ശ്രീനിവാസ അത്രേയ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സ്വരൂപ് ആര്എസ്ജ് മിഷന് ഇംപോസിബിള്‍ സംവിധാനം ചെയ്യുക. മികച്ച കഥയാണ് മിഷന് ഇംപോസിബിളിന്റേത് എന്നാണ് തപ്സി പറയുന്നത്. പ്രേക്ഷകരിലുള്ള പ്രതീക്ഷ കാരണമാണ് തനിക്ക് ഇങ്ങനത്തെ സിനിമകള്‍ തെരഞ്ഞെടുക്കാനാകുന്നത് എന്നും തപ്സി പന്നു വ്യക്തമാക്കി.



