വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളി ജോ ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആരാകും വരികയെന്ന് ആകാംഷയിലാണ് അമേരിക്ക. വൈസ്പ്രസിഡന്റ് പദത്തിലേക്ക് പരിഗണിക്കുന്ന വനിതകളുടെ രണ്ടാം ഘട്ട പരിശോധന ഇതിനോടകം തുടങ്ങി.
ലിസ്റ്റില്‍ പ്രധാനമായും ഒന്നിലധികം ആഫ്രിക്കന്‍ അമേരിക്കന്‍ വനിതകളെയാണ് ബൈഡന്റെ തിരയല്‍ കമ്മിറ്റി ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടാം ഘട്ട ചുരുക്കപ്പെട്ടികയില്‍ പ്രാഥമിക അഭിമുഖങ്ങള്ക്കുശേഷം പ്രബലരായ ആറു വനിതകളെയാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്നാണ് സൂചന.സെനറ്റര്‍മാരായ എലിസബത്ത് വാറന്‍, കമലഹാരിസ്, മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ച സൂസന് റൈസ് എന്നിവര്‍ തമ്മിലാണ് പ്രധാനമത്സരം.