ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ എടുത്ത തീരുമാനത്തിന്റെ പേരില്‍ ലോകം മുഴുവന്‍ ജോ ബൈഡനെ പഴിക്കുമ്ബോള്‍, തലയറഞ്ഞു പ്രാകുകയാണ് അഫ്ഗാനില്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പട്ടാളക്കാരുടെ ബന്ധുക്കള്‍.ഡൈമെന്‍ഷ്യ ബാധിച്ച വെറും ചവറാണ് അമേരിക്കന്‍ പ്രസിഡണ്ട് എന്നായിരുന്നു മരണമടഞ്ഞ ഒരു പട്ടാളക്കാരന്റെ അമ്മയുടെ പ്രതികരണം. 20 കാരനായ റൈലിയുടെ മാതാവ് കാത്തി മെക് കൊളം ആണ് ഒരു റേഡിയോ അഭിമുഖത്തില്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്.
അഫ്ഗാനിസ്ഥാനില്‍ നിന്നും തിരികെ മടങ്ങാനുള്ള ഒരുക്കങ്ങളെല്ലാം റൈലി ചെയ്തിരുന്നു. ഗര്‍ഭിണീയായ ഭാര്യയ്ക്കൊപ്പം പ്രസവ സമയത്തുണ്ടാകാനും, തന്റെ കുഞ്ഞിനെ ആദ്യമായി വാരിയെടുത്ത് ചുംബിക്കുവാനും അവന്‍ ഏറെ ആഗ്രഹിച്ചു. എന്നാല്‍, ദുര്‍ബലനായ ചവറ് പ്രസിഡണ്ട് അവന്റെ ജീവനറ്റ ശരീരമാണ് തങ്ങള്‍ക്ക് നല്‍കിയതെന്നും അവര്‍ പറഞ്ഞു. വെളുപ്പിന് നാലു മണീക്ക് ചില സൈനികോദ്യോഗസ്ഥര്‍ വീട്ടിലെത്തി അറിയിച്ചൂപ്പോഴാണ് മകന്റെ മരണ വിവരം അറിയുന്നതെന്നും അവര്‍ വളരെ വികാരഭരിതയായി പറഞ്ഞു.
ഇന്നലെ 13 സൈനികരുടെ ഭൗതിക ശരീരങ്ങള്‍ ഡെലാവെയറില്‍ എത്തിയപ്പോള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ജോബൈഡന്‍ പത്നി ജില്‍ ബൈഡനോടൊപ്പം എത്തിയിരുന്നു. എന്നാല്‍, ഈ യാത്രയുടെ വിവരം മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഒരു സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തില്‍നിന്നും മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള പേടകകങ്ങള്‍ ഒരോന്നായി തന്നെ കടന്നുപോയപ്പോള്‍ നെഞ്ചോട് കൈചേര്‍ത്ത് പിടിച്ച് മൗനമായി നിന്നാണ് പ്രസിഡണ്ട് ഈ ധീരസൈനികര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. രാവിലെ എട്ടുമണിയോടെയായിരുന്നു മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിമാനം ഡോവര്‍ എയര്‍ഫോഴ്സ് ബേസിലെത്തിയത്.
രാവിലെ സ്ഥലത്തെത്തിയ ജില്‍ ബൈഡന്‍ ഏറെ നേരം ചെലവിട്ടത് മരണമടഞ്ഞ സൈനികരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു. സൈനികരുടെ മൃതദേഹങ്ങള്‍ എത്തിയതോടെ ഉറ്റവരുടെ ദുഃഖവും കോപവും അണപൊട്ടിയൊഴികി. സ്വന്തം തെറ്റുകള്‍ക്ക് മാപ്പിരക്കാതെ താലിബാന്‍ ഭീകരരുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്താന്‍ ഒരുങ്ങുന്ന പ്രസിഡണ്ടിനെതിരെയായിരുന്നു അവരുടെ രോഷം. മുഴുവന്‍. ഇലക്ഷനില്‍ കൃത്രിമത്വം കാട്ടിയ ഡെമോക്രാറ്റുകളും, ബൈഡന് വോട്ടുചെയ്തവരുമാണ് തന്റെ മകന്റെ മരണത്തിനുത്തരവാദി എന്ന് ഒരു മാതാവ് വിലപിക്കുന്നുണ്ടായിരുന്നു.

2011-ന് ശേഷം ഒരു ഏക സൈനിക നടപടിയില്‍ ഇത്രയധികം അമേരിക്കന്‍ സൈനികരുടെ ജീവന്‍ പൊലിയുന്നത് ഇതാദ്യമായാണ് നേരത്തേയും മരണമടഞ്ഞ ചില സൈനികരുടെ ബന്ധുക്കള്‍ ഇക്കാര്യത്തില്‍ ബൈഡനെ കുറ്റപ്പെടുത്തിയിരുന്നു. മറ്റുള്ളവരെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലികൊടുത്ത 13 പേരും അമേരിക്കയുടെ വീര പുത്രന്മാരാണെന്നും അവരുടെ ത്യാഗം എന്നും അമേരിക്ക ഓര്‍മ്മിപ്പിക്കുമെന്നും ബൈഡന്‍ പറഞ്ഞു. ഒരുലക്ഷത്തിലധികം പേരെ രക്ഷിച്ചതിനു ശേഷമാണ് ഇവര്‍ വീരമൃത്യൂ വരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ടന്‍ തീരുമാനമെന്ന് ലോകരാഷ്ട്രങ്ങളിലാകെ വിമര്‍ശന വിധേയമായ തന്റെ തീരുമാനത്തിന്റെ പാപഭാരം മുഴുവന്‍ ഏറ്റെടുക്കുന്ന മുഖഭാവമായിരുന്നു സൈനികരുടെ മൃതദേഹങ്ങള്‍ക്ക് മുന്നില്‍ ബൈഡന്റെത്. എന്നിട്ടും ഈ തീരുമാനത്തെ പ്രതിരോധിക്കുകയാണൈ്വറ്റ്ഹൗസ് വൃത്തങ്ങള്‍. അഫ്ഗാനിലെ യുദ്ധം നിര്‍ത്താന്‍ അമേരിക്കയ്ക്ക് സമയമായി എന്നാണ് അവര്‍ പറയുന്നത്.



