കോഴിക്കോട്: കോഴിക്കോട് ബേപ്പൂരില്‍ ബൈക്ക് മതിലിലിടിച്ച്‌ യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. ബേപൂര്‍ സ്വദേശി ആകാശ് (20) ആണ് മരിച്ചത്. യുവാക്കള്‍ തമ്മില്‍ നടന്ന മത്സരയോട്ടമാണ് അപകടത്തില്‍ കലാശിച്ചത്. ആകാശിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച സുഹൃത്ത് റിനിലിനും ഗുരുതരമായി പരിക്കേറ്റു. റിനിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ പ്രദേശത്ത് യുവാക്കളുടെ മത്സരയോട്ടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. അമിത വേഗതയിലെത്തിയ ബൈക്കിന് നിയന്ത്രണം നഷ്ടമായതി മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആകാശ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം.