ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന് നേരെ ഇസ്രായേൽ നടത്തുന്ന ഏതൊരു ആക്രമണവും കടുത്ത പ്രത്യാഘാതങ്ങൾ (Grave consequences) ക്ഷണിച്ചുവരുത്തുമെന്നും അത് സമ്പൂർണ്ണമായ ഒരു യുദ്ധം വീണ്ടും ആരംഭിക്കുന്നതിന് കാരണമാകുമെന്നും കനത്ത മുന്നറിയിപ്പ് നൽകി ഇറാൻ.

വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ ശക്തമായി മുന്നോട്ട് പോകുന്നതിനിടയിലും, ഇറാൻ്റെ കാര്യത്തിൽ വലിയൊരു ചർച്ചാ പുരോഗതി ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രകടിപ്പിച്ചപ്പോഴാണ് ഇറാന്റെ ഈ പുതിയ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

ലെബനൻ തലസ്ഥാനത്തിന് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് മുന്നിൽ ഇറാൻ ഒരിക്കലും നിശബ്ദമായിരിക്കില്ലെന്ന് തങ്ങൾ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ഇറാന്റെ തസ്നിം (Tasnim) വാർത്താ ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.