രാജ്യത്ത് എവിടെയും ഉപയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്േട്രഷന് സംവിധാനമായ ബി.എച്ച് സീരീസ് സംസ്ഥാനത്തിന് കിട്ടിയിരുന്ന നികുതി കുറക്കും. വാഹനവിലയുടെ എട്ടു മുതല്‍ 12 ശതമാനം വരെയാണ് പുതിയ സംവിധാനത്തില്‍ നികുതി ഈടാക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ 21 ശതമാനം വരെയാണ് നികുതി. അഞ്ചുലക്ഷംവരെ വിലയുള്ള വാഹനങ്ങള്‍ക്ക് വിലയുടെ ഒമ്ബത് ശതമാനവും പത്തുലക്ഷംവരെ 11 ശതമാനവും പതിനഞ്ചുലക്ഷംവരെ 13 ശതമാനവും ഇരുപതു ലക്ഷംവരെ 16 ശതമാനവും അതിനുമുകളില്‍ 21 ശതമാനം എന്നിങ്ങനെയാണ് സംസ്ഥാനത്തെ നികുതി നിരക്ക്.
പതിനഞ്ചുവര്‍ഷത്തേക്ക് ഒറ്റത്തവണയായി നികുതി അടക്കുകയും വേണം. ബി.എച്ച് സംവിധാനത്തില്‍ ഇത് പരമാവധി 12 ശതമാനത്തില്‍ പരിമിതമാകുന്നതോടെയാണ് സംസ്ഥാനത്തിന് നികുതി നഷ്ടമുണ്ടാക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ റോഡ് നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന നിലയില്‍ വിശേഷിച്ചും. ബി.എച്ച് രജിസ്ട്രേഷന് നടപ്പാക്കുന്നതോടെ വാഹന ഉടമകള്‍ക്ക് രണ്ടുവര്‍ഷ തവണകളായി നികുതി അടക്കാം. ജി.എസ്.ടി ചുമത്താതെയുള്ള വാഹനവിലയാണ് നികുതിക്ക് അടിസ്ഥാനമാക്കുന്നത്. വാഹനം വാങ്ങുന്നവര്‍ക്ക് ഇത് ഏറെ നേട്ടമാണ്. റോഡ് നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ്. വിവിധ സംസ്ഥാനങ്ങളിലെ നികുതിഘടനയിലെ വ്യത്യാസം കാരണം ഉടമകള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ കൂടിയാണ് കേന്ദ്രം പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.



