തിരുവനന്തപുരം: ബിജെപി ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയ്ക്ക് വധഭീഷണി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പറ്റിയുള്ള വിവാദപ്രസ്താവനയ്ക്ക് ശേഷം ആണ് അദ്ദേഹത്തിന് ഭീഷണി ഉണ്ടായത്. വിഡിയോയിലൂടെയാണ് ഭീഷണി. അബ്ദുള്ളക്കുട്ടിയുടെ കഴുത്ത് ആവശ്യം വന്നാല്‍ അറുത്ത് കളയുമെന്നാണ് വിഡിയോയില്‍ പറയുന്നത്. ഇതുസംബന്ധിച്ച വീഡിയോ സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നത്.
അബ്ദുള്ളക്കുട്ടി കഴിഞ്ഞ ദിവസം കേരളം താലിബാനിസത്തിന്റെ കേന്ദ്രമാവുകയാണെന്ന് പറഞ്ഞിരുന്നു. കേരളത്തിലെ ആദ്യ താലിബാന് തലവനാണ് വാരിയംകുന്നന് എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വാരിയംകുന്നന്റെ അക്രമത്തിന്റെ ഇരകളാണ് ഇഎംഎസ് നമ്ബൂതിരിപ്പാടും കുടുംബവുമെന്നും വാരിയംകുന്നന് സ്മാരകം പണിയാന്‍ നടക്കുന്ന ടൂറിസം മന്ത്രി ചരിത്രം മനസിലാക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഭീഷണി മുഴക്കിയ വീഡിയോ സന്ദേശത്തിന്റെ ഉറവിടം വ്യക്തമല്ല.



