ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിനെ മറിച്ചിട്ട് ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ എംഎല്‍എമാര്‍ക്ക് 20 കോടിവീതം വാഗ്ദാനം ലഭിച്ചതായി ആംആദ്മി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒന്നുകില്‍ 20 കോടിവാങ്ങി ബിജെപിയില്‍ ചേരുക. അല്ലെങ്കില്‍ സിബിഐ കേസിനെ നേരിടുകയെന്ന ഭീഷണിയാണ് ലഭിച്ചതെന്ന് ആംആദ്മി ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് അറിയിച്ചു.
മനീഷ് സിസോദിയയെ മറ്റൊരു ഷിന്ഡേയാക്കാനുള്ള ബിജെപിയുടെ ശ്രമം പാളിപ്പോയെന്ന് നേതാക്കള്‍ പറഞ്ഞു. ബിജെപി നേതാക്കളുമായി സൗഹൃദമുള്ള എംഎല്‍എമാരായ അജയ് ദത്ത്, സഞ്ജ് ഷാ, സോംനാഥ് ഭാരതി, കുല്‍ദീപ്കുമാര്‍ എന്നിവരുമായാണ് ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടത്.



