തിരുവനന്തപുരം:അന്തരിച്ച കേരളകോണ്‍ഗ്രസ് ബി. സ്ഥാപകനേതാവ് ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് നിയമസഭ ആദരാഞ്ജലി അര്‍പ്പിക്കുമ്ബോള്‍ അത് കേള്‍ക്കാന്‍ മകനും പത്തനാപുരം എം.എല്‍.എയുമായ മകന്‍ കെ.ബി. ഗണേശ് കുമാര്‍ സഭയിലുണ്ടായിരുന്നില്ല. ഒന്‍പത് മണിക്കാരംഭിച്ച സഭയില്‍ അരമണിക്കൂര്‍ വൈകിയാണ് അദ്ദേഹമെത്തിയത്.

സഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്നവരിലൊരാളും സംസ്ഥാനത്തെ ആദ്യ വനിതാ നിയമബിരുദധാരിയും ആദ്യനിയമസഭയിലും മന്ത്രിസഭയിലും അംഗവുമായിരുന്ന കെ.ആര്‍. ഗൗരിഅമ്മ, മുന്‍ ഗവര്‍ണര്‍ ആര്‍.എല്‍. ഭാട്ടിയ,ചങ്ങനാശേരിയില്‍ നിന്നുളള നിയമസഭാംഗമായിരുന്ന കെ.ജെ. ചാക്കോ, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍മാരായിരുന്ന സി.എ.കുര്യന്‍, കെ.എം. ഹംസക്കുഞ്ഞ്, നെടുവത്തൂര്‍ മുന്‍ എം.എല്‍.എ. ബി. രാഘവന്‍ എന്നിവര്‍ക്കും സഭ ആദരാഞ്ജലി അര്‍പ്പിച്ചു.