കോ​​​​​​ല്‍​​​​​​ക്ക​​​​​​ത്ത: കേ​​​​​​ന്ദ്ര​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ വീ​​​​​​ണ്ടും വാ​​​​​​ളെ​​​​​​ടു​​​​​​ത്ത് പ​​​​​​ശ്ചി​​​​​​മ​​​​​​ബം​​​​​​ഗാ​​​​​​ള്‍ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി മ​​​​​​മ​​​​​​ത ബാ​​​​​​ന​​​​​​ര്‍​​​​​​ജി. കേ​​​​​​ന്ദ്രം തി​​​​​​രി​​​​​​ച്ചു​​​​​​വി​​​​​​ളി​​​​​​ച്ച ബം​​​​​​ഗാ​​​​​​ള്‍ ചീ​​​​​​ഫ് സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ആ​​​​​​ലാ​​​​​​പ​​​​​​ന്‍ ബ​​​​​​ന്ദോ​​​​​​പാ​​​​​​ധ്യാ​​​​​​യ​​​​​​യെ മ​​​​​​മ​​​​​​ത ത​​​​​​ന്‍റെ മു​​​​​​ഖ്യ ഉ​​​​​​പ​​​​​​ദേ​​​​​​ഷ്ടാ​​​​​​വാ​​​​​​യി നി​​​​​​യ​​​​​​മി​​​​​​ച്ചു.

ഇ​​​​​​ന്ന​​​​​​ലെ രാ​​​​​​വി​​​​​​ലെ 10നു ​​​​​​ഡ​​​​​​ല്‍​​​​​​ഹി​​​​​​യി​​​​​​ല്‍ റി​​​​​​പ്പോ​​​​​​ര്‍​​​​​​ട്ട് ചെ​​​​​​യ്യ​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു ആ​​​​​​ലാ​​​​​​പ​​​​​​നോ​​​​​​ടു കേ​​​​​​ന്ദ്രം നി​​​​​​ര്‍​​​​​​ദേ​​​​​​ശി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​ത്. അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, അ​​​​​​ദ്ദേ​​​​​​ഹം ഇ​​​​​​ന്ന​​​​​​ലെ സ​​​​​​ര്‍​​​​​​വീ​​​​​​സി​​​​​​ല്‍​​​​​​നി​​​​​​ന്നു വി​​​​​​ര​​​​​​മി​​​​​​ച്ചെ​​ന്നും സം​​​​​​സ്ഥാ​​​​​​ന ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര സെ​​​​​​ക്ര​​​​​​ട്ട​​​​​​റി എ​​​​​​ച്ച്‌.​​​​​​കെ.​​​​​​ദ്വി​​​​​​വേ​​​​​​ദി​​​​​​യെ ചീ​​​​​​ഫ് സെ​​​​​​ക്ര​​​​​​ട്ട​​​​​​റി​​​​​​യാ​​​​​​യും ബി.​​​​​​പി. ഗോ​​​​​​പാ​​​​​​ലി​​​​​​ക​​​​​​യെ ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര സെ​​​​​​ക്ര​​​​​​ട്ട​​​​​​റി​​​​​​യാ​​​​​​യും നി​​​​​​യ​​​​​​മി​​​​​​ച്ചു​​​​​​വെ​​​​​​ന്നും മ​​​​​​മ​​​​​​ത പ​​​​​​റ​​​​​​ഞ്ഞു. മൂ​​​​​​ന്നു​​​​​​വ​​​​​​ര്‍​​​​​​ഷ​​​​​​ത്തേ​​​​​​ക്കാ​​​​​​ണ് ആ​​ലാ​​പ​​ന്‍റെ നി​​​​​​യ​​​​​​മ​​​​​​നം. അ​​ദ്ദേ​​ഹം നാ​​​​​​ളെ​​​​ചു​​​​​​മ​​​​​​ത​​​​​​ല​​​​​​യേ​​​​​​ല്‍​​​​​​ക്കു​​​​​​മെ​​​​​​ന്നും മ​​​​​​മ​​​​​​ത കൂ​​​​​​ട്ടി​​​​​​ച്ചേ​​​​​​ര്‍​​​​​​ത്തു.

കോ​​​​​​വി​​​​​​ഡും യാ​​​​​​സ് ചു​​​​​​ഴ​​​​​​ലി​​​​​​ക്കാ​​​​​​റ്റും നാ​​​​​​ശം​​​​ വി​​​​​​ത​​​​​​യ്ക്കു​​​​​​ന്ന ദി​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ ആ​​​​​​ലാ​​​​​​പ​​​​​​ന്‍റെ സേ​​​​​​വ​​​​​​നം തു​​​​​ട​​​​​ര്‍​​​​​ന്നും സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ന് ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​ണെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തെ ഡ​​​​​​ല്‍​​​​​​ഹി​​​​​​ക്കു ​​​​വി​​​​​​ട്ടു ത​​​​​​രി​​​​​​ല്ലെ​​​​​​ന്നും പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​രേ​​​​​​ന്ദ്ര​​​​​​മോ​​​​​​ദി​​​​​​ക്ക് എ​​​​​ഴു​​​​​തി​​​​​യ ക​​​​​ത്തി​​​​​ല്‍ മ​​​​​​മ​​​​​​ത ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി. ഇ​​​​​തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണു മ​​​​​മ​​​​​ത പ​​​​​​ത്ര​​​​​​സ​​​​​​മ്മേ​​​​​​ള​​​​​​നം വി​​​​​​ളി​​​​​​ച്ചു​​​​​​ചേ​​​​​​ര്‍​​​​​​ത്ത​​​​​​ത്. ഉ​​​​​ന്ന​​​​​ത ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ​​​​​ല്ലാം ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ല്‍ അ​​​​​വ​​​​​ജ്ഞ നേ​​​​​രി​​​​​ടു​​​​​ന്ന​​​​​വ​​​​​രാ​​​​​ണ്. ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ​​​​​മാ​​​​​യി ഒ​​​​​ന്നും അ​​​​​ടി​​​​​ച്ചേ​​​​​ല്‍​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​വി​​​​​ല്ല. തോ​​​​​ന്നു​​​​​ന്പോ​​​​​ള്‍ തി​​​​​രി​​​​​ച്ചു​​​​​വി​​​​​ളി​​​​​ക്കാ​​​​​ന്‍ കേ​​​​​ന്ദ്രം കെ​​​​​ട്ടി​​​​​യി​​​​​ട്ടു​​​​​വ​​​​​ള​​​​​ര്‍​​​​​ത്തു​​​​​ന്ന തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ള​​​​​ല്ല ചീ​​​​​ഫ് സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​മാ​​​​​ര്‍ എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു മ​​​​​മ​​​​​ത​​​​​യു​​​​​ടെ രൂ​​​​​ക്ഷ​​​​​മാ​​​​​യ പ്ര​​​​​തി​​​​​ക​​​​​ര​​​​​ണം.

യാ​​​​​​സ് ചു​​​​​​ഴ​​​​​​ലി​​​​​​ക്കാ​​​​​​റ്റി​​​​​​ന്‍റെ സ്ഥി​​​​​​തി​​​​​​ഗ​​​​​​തി വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്താ​​​​​​ന്‍ വെ​​​​​​ള്ളി​​​​​​യാ​​​​​​ഴ്ച മോ​​​​​​ദി വി​​​​​​ളി​​​​​​ച്ചു​​​​​​ചേ​​​​​​ര്‍​​​​​​ത്ത യോ​​​​​​ഗ​​​​​​ത്തി​​​​​​ല്‍​​​​​​നി​​​​​​ന്നു മ​​​​​​മ​​​​​​ത​​​​​​യും ചീ​​​​​​ഫ് സെ​​​​​​ക്ര​​​​​​ട്ട​​​​​​റി​​​​​​യും വി​​​​​​ട്ടു​​​​​​നി​​​​​​ന്നി​​​​​​രു​​​​​​ന്നു.

ചീ​​​​​​ഫ് സെ​​​​​​ക്ര​​​​​​ട്ട​​​​​​റി പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കാ​​​​​​ത്ത​​​​​​തി​​​​​​ലു​​​​​​ള്ള അ​​​​​​മ​​​​​​ര്‍​​​​​​ഷം മോ​​​​​​ദി പ്ര​​​​​​ക​​​​​​ടി​​​​​​പ്പി​​​​​​ച്ചി​​​​​​രു​​​​​​ന്നു. ഇ​​​​​തി​​​​​നി​​​​​ടെ, ആ​​​​​ലാ​​​​​പ​​​​​നു കേ​​​​​ന്ദ്രം ഇ​​​​​ന്ന​​​​​ലെ ഷോ​​​​​ക്കോ​​​​​സ് നോ​​​​​ട്ടീ​​​​​സ് അ​​​​​യ​​​​​ച്ചു.