ബം​ഗ​ളൂ​രു: കോവിഡ്​ പശ്​ചാത്തലത്തില്‍ ക​ര്‍ണാ​ട​ക​ത്തി​ല്‍ സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നു​ള്ള വി​ല​ക്ക് നീ​ക്കി. ക​ര്‍ണാ​ട​ക ച​ല​ന​ചി​ത്ര അ​ക്കാ​ദ​മി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്നാ​ണ് ചി​ത്രീ​ക​ര​ണ​ത്തി​ന് അ​നു​മ​തി ന​ല്‍കി​യ​തെ​ന്ന് റ​വ​ന്യൂ വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. മ​ഞ്ജു​നാ​ഥ് പ്ര​സാ​ദ് അ​റി​യി​ച്ചു. സു​ര​ക്ഷാ​നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചു​വേ​ണം ചി​ത്രീ​ക​ര​ണ​വും മ​റ്റു ജോ​ലി​ക​ളും ചെ​യ്യാ​നെ​ന്ന് മു​ന്ന​റി​യി​പ്പു ന​ല്‍കി​യി​ട്ടു​ണ്ട്. ഷൂ​ട്ടി​ങ് സ്ഥ​ല​ത്ത് പ​ര​മാ​വ​ധി 50 ആ​ളു​ക​ള്‍ മാ​ത്ര​മേ പാ​ടു​ള്ളൂ. മാ​ര്‍ച്ചി​ല്‍ ലോ​ക്ഡൗ​ണ്‍ ഏ​ര്‍പ്പെ​ടു​ത്തി​യ​തു മു​ത​ല്‍ സം​സ്ഥാ​ന​ത്തെ സി​നി​മ-​സീ​രി​യ​ല്‍ ചി​ത്രീ​ക​ര​ണം നി​ര്‍ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.