ടൊ​റ​ന്േ‍​റാ: ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​നാ​യി​രു​ന്ന ജോ​ർ​ജ് ഫ്ളോ​യി​ഡ് മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന വം​ശീ​യ വി​രു​ദ്ധ റാ​ലി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രു​ഡോ. വം​ശീ​യ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കെ​ടു​ത്താ​ണ് പ്ര​ധാ​ന​മ​ന്ത്രി പ്ര​ക​ട​ന​ക്കാ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച​ത്.

ക​റു​ത്ത തു​ണി​യി​ലു​ള്ള മാ​സ്ക് ധ​രി​ച്ചാ​ണ് അ​ദ്ദേ​ഹം സു​ര​ക്ഷാ ഗാ​ർ​ഡു​ക​ളു​മാ​യി ഒ​ട്ടാ​വ​യി​ലെ പാ​ർ​ല​മെ​ന്‍റ് ഹി​ല്ലി​ൽ എ​ത്തി​യ​ത്. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് അ​ദ്ദേ​ഹം മു​ട്ടു​കു​ത്തു​ക​യും ചെ​യ്തു. ട്രൂ​ഡോ​യു​ടെ ഐ​ക്യാ​ദാ​ർ​ഢ്യ​ത്തി​ന് പ്ര​തി​ഷേ​ധ​ക്കാ​ർ ന​ന്ദി അ​റി​യി​ച്ചു.