ഫ്ലോറിഡ: യുഎസ് മുൻ പ്രസിഡന്റും പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുമായി ഡോണൾഡ് ട്രംപ് ഫ്ലോറിഡയിൽ 78-ാം ജന്മദിനം ആഘോഷിച്ചു. ട്രംപിന്റെ മാർ എ ലാഗോ വസതിയുടെ സമീപത്തുള്ള വെസ്റ്റ് പാം ബീച്ചിലെ കൺവെൻഷൻ സെന്ററിലായിരുന്നു ആഘോഷം.
ആഘോഷങ്ങളുടെ ഭാഗമായി കാണികൾ ചുവപ്പും നീലയും ബലൂണുകൾ പറത്തി. വലിയ കേക്കും പിറന്നാൾ ആഘോഷത്തിനായി ഒരുക്കിയിരുന്നു. “മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്ന എഴുതിയാണ് പിറന്നാൾ കേക്ക് ക്രമീകരിച്ചിരുന്നത്.
ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വലിയ ജന്മദിന പാർട്ടിയാണിതെന്ന് ട്രംപ് ആഘോഷത്തെക്കുറിച്ച് പറഞ്ഞു. 81 വയസുള്ള നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ രണ്ടാം തവണ ഭരിക്കാൻ സാധിക്കാത്ത വിധം ദുർബലനാണെന്ന് ട്രംപ് പരിഹസിച്ചു.
കഴിവില്ലാത്ത ആളുകൾ നമ്മുടെ രാജ്യം നശിപ്പിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.



