ഫെബ്രുവരി മാസത്തിൽ രാജ്യത്തെ 15 തുറമുഖങ്ങളില്‍ വിഴിഞ്ഞം ഒന്നാമതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

രാജ്യത്തെ തെക്ക്-കിഴക്കന്‍ മേഖലകളിലെ തുറമുഖങ്ങളിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒന്നാമതായത്.

കഴിഞ്ഞ മാസം 40 കപ്പലുകളില്‍ നിന്നായി 78,833 ടി.ഇ.യു. ചരക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനല്‍ കൈകാര്യം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.