ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പുറത്തുവന്നതോടെ ഫുള്‍ എ പ്ലസിനെ കുറിച്ചായിരുന്നു എല്ലാവരും സംസാരിച്ചത്. ഫുള്‍ എ പ്ലസുകാരുടെ എണ്ണം കൂടിയപ്പോള്‍ അത് നേടാനാകാതെ പോയവര്‍ നിരവധി. എ പ്ലസുകളുടെ എണ്ണം കുറഞ്ഞതിലും തോറ്റതിലുമൊക്കെ വിഷമിച്ച് കഴിയുന്നവരെ ആശ്വസിപ്പിച്ചുകൊണ്ട് ഒട്ടേറെ കുറിപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. എസ് എസ് എല്‍ സിക്ക് തോറ്റവര്‍ക്ക് കൊടൈക്കനാലിലേക്ക് സൗജന്യ വിനോദയാത്ര അടക്കമുള്ള ഓഫറുകള്‍ വന്നതും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഇതാ എസ്എസ്എല്‍സിക്ക് മികച്ച വിജയം കൈവരിച്ചില്ല എന്ന് വിഷമിച്ചിരിക്കുന്നവര്‍ക്ക് ഒന്നാന്തരമൊരു ‘മോട്ടിവേഷന്‍’ ആകുകയാണ് ജിയോ ക്രിസ്റ്റി ഈപ്പന്റെ ഫേസ്ബുക്ക് പോസ്റ്റ്. പത്താം ക്ലാസില്‍ തേര്‍ഡ് ക്ലാസ് ആയിരുന്ന താന്‍ ജീവിതത്തില്‍ പിന്നിട്ട വിജയവഴികളാണ് ഇപ്പോള്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചറിന്റെ മറൈന്‍ ഫിന്‍ഫിഷ് ഹാച്ചറി പ്രൊജക്ടിന്റെ പ്രോജക്റ്റ് ഇന്‍ ചാര്‍ജ് ആയ ജിയോ പങ്കുവെക്കുന്നത്. കമ്ബ്യൂട്ടര്‍ അറിയാത്തതിന് ടീച്ചര്‍ കളിയാക്കി വിട്ട താന്‍ പുസ്തകം നോക്കി എം എസ് ഓഫിസ് പഠിച്ച്, ആ ടീച്ചറിന്റെയടക്കം റെക്കോര്‍ഡ് ബുക്കിന്റെ ഫ്രണ്ട് പേജ് ഡിസൈന്‍ ചെയ്തതും എറണാകുളത്ത് പൊരിവെയിലത്തും ടൈയും കെട്ടി പുസ്തകം വിറ്റ് നടന്ന് ഇംഗ്ലീഷ് പറയാന്‍ പഠിച്ചതും പിഎസ് സിയുടെ സുവോളജി കോളജ് അധ്യാപക പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയതുമൊക്കെ ജിയോ വിവരിക്കുന്നുണ്ട്
‘ഫുള്‍ എ പ്ലസ് ഇല്ലാത്തവരുടെ കളി തന്തതള്ളമാരും സാറന്മാരും കാണാനിരിക്കുന്നേയുള്ളൂ’; ഈ കുറിപ്പ് ഒന്നൊന്നര മോട്ടിവേഷനാണ് സാറേ!



