ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. ശ്വാസകോശ പ്രവര്‍ത്തനത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തന്നെ തുടരുന്നു.
രക്തസമ്മര്‍ദം ഉള്‍പ്പെടെയുള്ള പ്രധാന ക്ലിനിക്കല്‍ പാരാമീറ്ററുകള്‍ സുസ്ഥിരമാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്.
ഓഗസ്റ്റ് 10 നാണ് കുളിമുറിയില്‍ വീണ് തലക്ക് പരിക്കേറ്റ പ്രണബ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടന്ന പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചെങ്കിലും തലച്ചോറില്‍ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.



