ന്യൂഡല്‍ഹി: അന്തരിച്ച മുന്‍രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ സംസ്കാരം ഇന്ന് ഡല്‍ഹിയില്‍ വച്ച് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ലോധി റോഡ് ശ്മശാനത്തില്‍ വച്ചാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. സംസ്കാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടക്കുക.
പ്രണാബ് മുഖര്‍ജിയുടെ നിര്യാണവാര്ത്തയ്ക്ക് പിന്നാലെ അദ്ദേഹത്തോടുള്ള ആദരസൂചകമായി രാഷ്ട്രപതി ഭവനിലും പാര്‍ലമെന്റ് കെട്ടിടത്തിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി. സെപ്റ്റംബര്‍ ആറ് വരെ രാജ്യത്ത് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.



