വാ​ഷിം​ഗ്ട​ൺ ഡി​സി: മു​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന് പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​റി​ന് റേ​ഡി​യേ​ഷ​ൻ ചി​കി​ത്സ ആ​രം​ഭി​ച്ച​താ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി അ​റി​യി​ച്ചു. അ​ടു​ത്ത മാ​സം 83 വ​യ​സ് തി​ക​യു​ന്ന മു​ൻ പ്ര​സി​ഡ​ന്‍റി​ന് ഹോ​ർ​മോ​ൺ ചി​കി​ത്സ​യും ന​ട​ത്തി വ​രി​ക​യാ​ണ്.

മേ​‌യിലാണ് ബൈ​ഡ​ന് കാ​ൻ​സ​ർ സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ൽ കാ​ൻ​സ​ർ അ​സ്ഥി​ക​ളി​ലേ​ക്ക് വ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞമാ​സം ബൈ​ഡ​ൻ സ്കി​ൻ കാ​ൻ​സ​റി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​താ​യി ശ​സ്ത്ര​ക്രി​യ​യും ന​ട​ത്തി​യി​രു​ന്നു.