രണ്ട് ഡോസ് വാക്സിനേഷനും പൂർത്തിയായ ശേഷം കോവിൻ പോർട്ടലിൽ (cowin.gov.in) ലോഗി‍ൻ ചെയ്യുക. ‘Raise an Issue’ എന്ന ഓപ്ഷനു താഴെ ‘Add passport details’ തുറക്കുക.

∙ സെലക്റ്റ് മെംബർ തുറന്ന് പ്രൊഫൈൽ തിരഞ്ഞെടുക്കുക. അടുത്ത കോളത്തിൽ പാസ്പോർട്ട് നമ്പർ നൽകി സബ്മിറ്റ് ചെയ്യുക.

∙ ഏതാനും മിനിറ്റുകൾക്കുള്ളിൽ അപേക്ഷ അംഗീകരിച്ചുവെന്ന സന്ദേശം ലഭിക്കും. ‘Track Request’ എന്ന ഓപ്ഷൻ ഇതിനായി ഉപയോഗിക്കാം. തുടർന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുമ്പോൾ പാസ്പോർട്ട് നമ്പർ ചേർത്തത് ലഭിക്കും. ഒരു തവണ മാത്രമേ അപ്ഡേഷൻ അനുവദിക്കൂ. പാസ്പോർട്ടിലും കോവിൻ സർട്ടിഫിക്കറ്റിലും ഒരേ പേര് തന്നെയാണ് ഉറപ്പാക്കുക.

ണ്ട് ഡോസ് വാക്സീൻ സ്വീകരിക്കാൻ വ്യത്യസ്ത മൊബൈൽ നമ്പറുകൾ ഉപയോഗിച്ചവർക്ക് അക്കൗണ്ടുകൾ ഒരുമിപ്പിക്കാനുള്ള സേവനവും പ്രവർത്തനക്ഷമമായി.

∙ കോവിൻ പോർട്ടലിൽ (cowin.gov.in) ഫസ്റ്റ് ഡോസ് എടുക്കാൻ ഉപയോഗിച്ച മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്യുക.

∙ ‘Raise an Issue’ ഓപ്ഷനിലെ ‘Merge Multiple Dose#1 Provisional certificate’ തുറക്കുക. Member Details തുറന്ന് പ്രൊഫൈൽ തിരഞ്ഞെടുക്കുക.

∙ ഒന്നാം ഡോസിലെ ബെനിഫിഷ്യറി ഐഡിയും (വാക്സീൻ സർട്ടിഫിക്കറ്റിൽ കാണാം) തീയതിയും അവിടെ ദൃശ്യമായിരിക്കും

∙ Vaccination Dose #2 എന്ന കോളത്തിൽ രണ്ടാം ഡോസ് സർട്ടിഫിക്കറ്റിലെ ബെനിഫിഷ്യറി ഐഡിയും രണ്ടാം ഡോസ് എടുക്കാൻ ഉപയോഗിച്ച മൊബൈൽ നമ്പറും രേഖപ്പെടുത്തുക.

∙ ‘I declare…’ എന്ന് തുടങ്ങുന്ന വാചകത്തിന് അടുത്തുള്ള ടിക്ക് മാർക്ക് അടയാളപ്പെടുത്തി Submit Request കൊടുക്കുക. അപേക്ഷ അംഗീകരിക്കുന്ന മുറയ്ക്ക് അന്തിമ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

കോവിൻ: തിരുത്തൽ വരുത്താം

വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തിരിച്ചറിയൽ രേഖയുടെ നമ്പർ, പേര്, ജനനവർഷം, ലിംഗം എന്നിവയിൽ തിരുത്തൽ വരുത്താം.

വാക്സീൻ എടുത്തെങ്കിലും തെറ്റ് മൂലം സർട്ടിഫിക്കറ്റ് ഉപയോഗിക്കാൻ കഴിയാതിരുന്നവർക്കു പുതിയ നടപടി ആശ്വാസമാണ്. ഒരു തവണ മാത്രമേ തിരുത്താനാകൂ.

കോവിൻ പോർട്ടലിൽ (cowin.gov.in) റജിസ്റ്റേഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് മുകളിലുള്ള ‘Raise an Issue’ എന്ന ഓപ്ഷനിൽ തിരുത്തൽ വേണ്ട വ്യക്തിയുടെ പ്രൊഫൈൽ തിരഞ്ഞെടുക്കുക. തിരഞ്ഞെടുത്ത ശേഷം ‘What is the issue?’ എന്നതിനു താഴെ ‘Correction in Certificate’ ഓപ്ഷൻ തിരഞ്ഞെടുക്കുക.

∙ പേര്, ജനനവർഷം, ലിംഗം, ഫോട്ടോ ഐഡി നമ്പർ എന്നിവയിൽ ഏതെങ്കിലും രണ്ടെണ്ണത്തിൽ മാത്രമേ തിരുത്തൽ അനുവദിക്കൂ. ആവശ്യമുള്ളത് ടിക്ക് ചെയ്താൽ മാറ്റം വരുത്താനുള്ള ഓപ്ഷൻ താഴെ വരും. ‘Continue’ നൽകി സബ്മിറ്റ് ചെയ്താൽ ‘Your request has been submitted successfully and is under processing’ എന്ന സന്ദേശം ലഭിക്കും. അപേക്ഷ അംഗീകരിക്കുന്ന മുറയ്ക്ക് പുതിയ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

അക്കൗണ്ട് ബ്ലോക്ക് ആകാതിരിക്കാൻ

കോവിൻ പോർട്ടലിൽ ഒരു ദിവസം നൂറുകണക്കിനു തവണ സ്ലോട്ടുകൾക്കായി സെർച്ച് ചെയ്താൽ 24 മണിക്കൂർ സമയത്തേക്കു നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ആകാം. കംപ്യൂട്ടർ പ്രോഗ്രാമുകളും സോഫ്റ്റ്‍വെയർ റോബട്ടുകളും (ബോട്ട്) ഉപയോഗിച്ച് സ്ലോട്ട് ബുക്ക് ചെയ്യുന്നതു തടയാനാണു കോവിൻ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. അനിയന്ത്രിതമായ ഉപയോഗമുണ്ടായാൽ ബോട്ടുകളുടെ സാന്നിധ്യമാണെന്നു കണക്കാക്കിയാകും അക്കൗണ്ട് ബ്ലോക്ക് ചെയ്യുക.

∙ കോവിനിൽ ലോഗിൻ ചെയ്തു 15 മിനിറ്റിനുള്ളിൽ 20 തവണയിലധികം ‘സെർച്ച്’ റിക്വസ്റ്റ് നൽകിയാൽ തനിയെ ലോഗ്ഔട്ട് ആകും.

∙ ഒരു ദിവസം 50 തവണ ലോഗ്ഔട്ട് ആകുന്ന സാഹചര്യമുണ്ടായാൽ അക്കൗണ്ട് 24 മണിക്കൂർ ബ്ലോക്ക് ആകും. മറ്റൊരു തരത്തിൽ പറഞ്ഞാൽ 50 തവണയിലധികം ഒടിപി ജനറേറ്റ് ചെയ്തു സെർച്ച് റിക്വസ്റ്റ് നൽകിയാൽ വിലക്കു വരാം. 24 മണിക്കൂറിനു ശേഷം അക്കൗണ്ട് വീണ്ടും പ്രവർത്തനക്ഷമമാകും. 3 സെക്കൻഡ് ഇടവേളയിൽ ഒന്നിലധികം റിഫ്രഷ്, റീലോഡ്, ഷെഡ്യൂൾ തുടങ്ങിയ റിക്വസ്റ്റുകൾ നൽകരുതെന്നും നിർദേശമുണ്ട്.

ലോഗി‍ൻ ചെയ്ത ശേഷം തുടർച്ചയായി ഒട്ടേറെ തവണ സെർച്ച് ബട്ടൺ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. ടെലിഗ്രാമിലും മറ്റും ലഭിക്കുന്ന മെസേജിന് അനുസരിച്ച് മാത്രം സെർച്ച് ഉപയോഗിക്കുക.

∙ പോർട്ടലിൽ ലോഗിൻ ചെയ്യാതെ ഹോം പേജിൽ തന്നെ വാക്സീൻ സ്ലോട്ടുകൾ ജില്ല, പിൻകോഡ്, മാപ്പ് അടിസ്ഥാനത്തിൽ തിരയാനുള്ള സംവിധാനമുണ്ട്. ഇത്തരം സെർച്ചുകൾ വിലക്കിന്റെ പരിധിയിൽ വരില്ല. സ്ലോട്ട് ഉണ്ടെന്നു കണ്ടാൽ മാത്രം ലോഗിൻ ചെയ്യുക.

∙ എപ്പോഴും ലോഗിൻ ചെയ്യുന്നതിനു പകരം സ്ലോട്ട് അപ്ഡേഷൻ ഏതു സമയത്തായിരിക്കുമെന്ന് ഔദ്യോഗികമായോ സമാന്തര പ്ലാറ്റ്ഫോമുകളിലൂടെയോ (ഉദാ: under45.in, above45.in) മനസ്സിലാക്കിയ ശേഷം ഉപയോഗിക്കുക.