കാഠ്മണ്ഡു: നേപ്പാളില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ കനത്ത മഴയില്‍ 6 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. പടിഞ്ഞാറന്‍ നേപ്പാളിലെ അച്ചാം ജില്ലയിലാണ് മഴയെ തുടര്‍ന്നുണ്ടായ കനത്ത പ്രളയത്തില്‍ ആളപായമുണ്ടായത്. കനത്ത ഒഴുക്കില്‍ 17 പേരെ കാണാതായിട്ടുണ്ട്. പ്രദേശത്ത് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാണാതായവര്ക്കുവേണ്ടിയുളള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
നേപ്പാള്‍ സൈന്യത്തിലെ ഒരു ടീം സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. പ്രദേശവാസികളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
കനത്ത മഴയില്‍ പ്രദേശത്തെ നദികള്‍ കരകവിഞ്ഞിരുന്നു. ജലവിധാനം ഉയര്‍ന്നതുമൂലം ഉയര്‍ന്ന പ്രദേശങ്ങളിലെ തടാകങ്ങളിലുണ്ടായ സമ്മര്‍ദ്ദമാണ് പൊടുന്നനെയുണ്ടായ പ്രളയത്തിനു കാരണമെന്നാണ് കരുതുന്നത്.



