തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. കേരളത്തില്‍ ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 2 ലക്ഷം കടന്നു. 2,04,162 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.

പുതുതായി 8,135 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ കേരളത്തില്‍ കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 70,000 കടന്നു. 72,339 പേരാണ് വിവിധ ജില്ലകളില്‍ ചികിത്സയിലുള്ളത്. ഇന്ന് 29 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 771 ആയി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,43,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,12,849 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,258 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3150 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.