ഡല്‍ഹി : മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍.ശസ്ത്രക്രിയയ്ക്കു ശേഷം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹം ചികിത്സകളോട് നേരിയ രീതിയില്‍ പ്രതികരിക്കുന്നുണ്ട്.കൃഷ്ണമണി വെളിച്ചത്തോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഡല്‍ഹി ആര്‍മി റിസര്‍ച്ച് റഫറല്‍ ആശുപത്രിയിലാണ് അദ്ദേഹം.ഈ മാസം 10ന് ആണ് അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റാക്കിയത്.തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ പ്രണബ് മുഖര്‍ജിക്ക് കോവിഡും സ്ഥിരീകരിച്ചിരുന്നു.