ചുരുളി: വിസ തട്ടിപ്പുകേസിൽ അച്ഛനും മകനും അറസ്റ്റിൽ. ചുരുളി കഞ്ഞിക്കുഴി നെല്ലിക്കുന്നേൽ സായന്ത് സജീവ്, അച്ഛൻ സജീവ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ രണ്ടും മൂന്നും പ്രതികളാണ്. ഒന്നാംപ്രതിയും സജീവിന്റെ ഭാര്യയുമായ ബിന്ദു സജീവ് വിദേശത്തേക്ക് കടന്നു. അറസ്റ്റിലായവരെ ഇടുക്കി കോടതി റിമാൻഡുചെയ്തു.
മൂന്നുപേരുടെ പരാതിയെത്തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരിൽനിന്ന് പ്രതികൾ 17 ലക്ഷം രൂപ കൈക്കലാക്കിയെന്നാണ് കേസ്. പോർച്ചുഗലിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇത്. പണം വാങ്ങിയവരെ ദുബായ് വരെ കൊണ്ടുപോയി തിരികെക്കൊണ്ടുവന്നു. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. കഞ്ഞിക്കുഴി പ്രിൻസിപ്പൽ എസ്.ഐ. ജോയി മാത്യു, എസ്.ഐ.മാരായ ടി.ജി.ഉണ്ണിക്കൃഷ്ണൻ, സജി പി.ജോൺ, എ.എസ്.ഐ. സുനിൽ ജോർജ്, സിവിൽ പോലീസ് ഓഫീസർമാരായ റെജിമോൻ, ജോബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.



