പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസിലെ പ്രതികളെ വകയാറിലെ വീട്ടിലും, ഓഫിസിലും എത്തിച്ച്‌ തെളിവെടുത്തു. തട്ടിപ്പുകേസിലെ പ്രതികളായ റോയ് ഡാനിയേല്‍, മക്കള്‍ റീനു, റിയ എന്നിവരെയാണ് വകയാറിലെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചത്.

നിക്ഷേപകരുടെ വലിയ പ്രതിഷേധത്തിനിടയിലായിരുന്നു തെളിവെടുപ്പ്. സമഗ്രവും നീതിപൂര്‍വവുമായ അന്വേഷണത്തിനൊപ്പം, പണം തിരികെ കിട്ടണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.

തട്ടിപ്പിനു പിന്നില്‍ വന്‍ ഗൂഢാലോചനയും ആസൂത്രണവും നടന്നുവെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. വിദേശത്തേക്കു പണം കടത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. തെളിവെടുപ്പും, ചോദ്യം ചെയ്യലും വരും ദിവസങ്ങളിലും തുടരും.