സിവില്‍ പോലീസ് ഓഫീസര്‍ ലിസ്റ്റിന്‍റെ കാലാവധി ജൂണ്‍ മുപ്പതിന് അവസാനിക്കും. നിയമനം കാത്തിരുന്ന ഉദ്യോഗാര്‍ഥികള്‍ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. കോപ്പിയടിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്തും ഉണ്ടാക്കിയ വിവാദങ്ങള്‍ക്കിടയില്‍ പൊലീസ് റാങ്ക് ലിസ്റ്റ് അഞ്ച് മാസത്തേക്ക് സ്റ്റേ ചെയ്തു. കോവിഡ് മൂലം മൂന്ന് മാസവും നിയമനങ്ങള്‍ നടന്നില്ല. സിപിഒ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം പകുതി പോലും നടന്നില്ല.ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കാന്‍ എട്ട് ദിവസം മാത്രം ബാക്കി. ഉദ്യോഗാര്‍ഥികളില്‍ പലരും പ്രായപരിധി കഴിയുന്നവര്‍. നിയമനം കാത്തിരുന്ന ഉദ്യോഗാര്‍ഥികള്‍ ഇതോടെ പ്രതിസന്ധിയിലായി. നിയമനം ഉടന്‍ നടത്തുകയോ ലിസ്റ്റിന്‍റെ കാലാവാധി നീട്ടുകയോ ചെയ്യണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
പൊലീസ് നിയമനം; കാലാവധി തീരാന്‍ 7 ദിവസം മാത്രം, ഉദ്യോഗാര്‍ഥികള്‍ പ്രതിസന്ധിയില്‍
