പൊലീസ് തൊപ്പി തലയിൽ വച്ച ചിത്രം ഫെയ്സ്ബുക്കിൽ പങ്കിട്ട് സംവിധായിക കുഞ്ഞില മസില മണി. കോഴിക്കോട് വനിത ഫിലിം ഫെസ്റ്റിവലിന്റെ വേദിയിൽ പ്രതിഷേധിച്ചതിന് പിന്നാലെ ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ജീപ്പിൽ കയറ്റിയപ്പോഴാണ് പൊലീസ് തൊപ്പി എടുത്ത് സ്വന്തം തലയിൽ വച്ചത്. എസ്ഐയുടെ തൊപ്പിയാണ് ഇങ്ങനെ എടുത്ത് തലയിൽ വച്ചത്.

കുഞ്ഞില മസില മണി സംവിധാനം ചെയ്ത ചിത്രം ഫെസ്റ്റിവലിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നാണ് പ്രതിഷേധിച്ചത്. ജിയോ ബേബി സംവിധാനം ചെയ്ത ഫ്രീഡം ഫൈറ്റേഴ്സ് എന്ന സിനിമയിലെ അസംഘടിത സംവിധാനം ചെയ്തത് കുഞ്ഞില മസില മണിയാണ്. കെ.കെ രമയ്ക്ക് അനുകൂല മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.