തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലന്‍സ് തലപ്പത്ത് മാറ്റം. എ.ഡി.ജി.പി സുദേഷ് കുമാറിനാണ് വിജിലന്‍സ് ഡയരക്ടറുടെ ചുമതല. എ.ഡി.ജി.പി അനില്‍ കാന്തിനെ ക്രൈബ്രാഞ്ച് മേധാവിയായി നിയമിച്ചു. മനോജ് എബ്രാഹിമിന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുുടെ അധിക ചുമതല നല്‍കി. ടോമിന്‍ തച്ചങ്കരിക്ക് ഡി.ജിപിയായി സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ് അഴിച്ചുപണി.

ഏറ്റവും നിര്‍ണായകം വിജിലന്‍സ് ഡയറക്ടറുടെ മാറ്റമാണ്. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ചുമതലയുണ്ടായിരുന്ന സുദേഷ് കുമാറാണ് വിജിലന്‍സ് തലപ്പത്ത് എത്തുന്നത്. മൂന്ന് വര്‍ഷം മുമ്ബ് പൊലീസിന് നാണക്കേടായ ദാസ്യപ്പണി വിവാദത്തില്‍ ആരോപണ വിധേയനാവുകയും മാസങ്ങളോളം സേനക്ക് പുറത്ത് നിര്‍ത്തുകയും ചെയ്ത് ഉദ്യോഗസ്ഥനാണ് സുദേഷ്കുമാര്‍. നടപടി നേരിട്ട ശേഷം കോസ്റ്റല്‍ പൊലീസിന്‍്റെ ചുമതല വഹിക്കുകയും ഗതാഗത കമ്മീഷ്ണറാവുകയും ചെയ്ത ശേഷമാണ് സര്‍ക്കാരിന്‍്റെ വിശ്വസ്തരെ നിയമിക്കുന്ന നിര്‍ണായക സ്ഥാനത്തെത്തുന്നത്.

ഒന്നര വര്‍ഷത്തോളം വിജിലന്‍സ് തലപ്പത്ത് ഇരുന്ന ശേഷമാണ് അനില്‍ കാന്ത് ക്രൈംബ്രാഞ്ചിന്‍്റെ തലപ്പത്തെക്ക് എത്തുന്നത്. വിജിലന്‍സിലിരിക്കെ കാര്യമായ നടപടിയൊന്നും സ്വീകരിച്ചില്ലന്ന ആക്ഷേപം ശക്തമാണ്.