മൂ​​ന്നാ​​ര്‍:​ ഇടുക്കി പെട്ടിമുടി ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. 9 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മണ്ണിനടിയിലുള്ളവരെ കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. മൂ​​ന്നു​​പേ​​രു​​ടെ മൃ​​ത​​ദേ​​ഹം കൂ​​ടി ഇ​​ന്ന​​ലെ ന​​ട​​ന്ന തെ​​ര​​ച്ചി​​ലി​​ല്‍ ക​​ണ്ടെ​​ത്തി.​ ഇതോടെ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 61 ആ​​യി.​ സം​​സ്ഥാ​​ന​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ഉ​​രു​​ള്‍​​പൊ​​ട്ട​​ല്‍ ദു​​ര​​ന്ത​​മാ​​യി പെ​​ട്ടി​​മു​​ടി മാ​​റി.​

അ​​ശ്വ​​ന്ത​​രാ​​ജ് (6), അ​​ന​​ന്ത​​ശി​​വ​​ന്‍ (55) എ​​ന്നി​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​മാ​​ണ് ഇ​​ന്ന​​ലെ ക​​ണ്ടെ​​ത്തി​​യ​​ത്.​ ഒ​​രു പു​​രു​​ഷ​​ന്‍റെ മൃ​​ത​​ദേ​​ഹം തി​​രി​​ച്ച​​റി​​യാ​​നു​​ണ്ട്.​ കു​​ട്ടി​​യു​​ടെ മൃ​​ത​​ദേ​​ഹം ഗ്രേ​​വ​​ല്‍ ബാ​​ങ്കി​​നു സ​​മീ​​പ​​ത്തെ പു​​ഴ​​യി​​ല്‍​ നി​​ന്നും മ​​റ്റു ര​​ണ്ടു മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ പെ​​ട്ടി​​മു​​ടി​​യി​​ല്‍ നി​​ന്നു നാ​​ലു കി​​ലോ​​മീ​​റ്റ​​ര്‍ അ​​ക​​ലെ​​യു​​ള്ള ക​​രി​​ന്പി​​രി​​യാ​​റി​​നു സ​​മീ​​പ​​ത്തു​നി​​ന്നു​​മാ​​ണ് ക​​ണ്ടെ​​ത്തി​​യ​​ത്.​ പ്ര​​ദേ​​ശ​​ത്ത് മ​​ഴ മാ​​റി​​നി​​ല്‍​​ക്കു​​ന്ന​​തും പു​​ഴ​​യി​​ലെ ഒ​​ഴു​​ക്കു കു​​റ​​ഞ്ഞ​​തും തെ​​ര​​ച്ചി​​ലി​​ന് സ​​ഹാ​​യ​​മാ​​യിട്ടു​​ണ്ട്.

ലയങ്ങള്‍ ഉണ്ടായിരുന്ന സ്ഥലത്ത് റഡാര്‍ ഉപയോഗിച്ച്‌ നടത്തിയ തിരച്ചിലില്‍ ഇന്നലെ ചില സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്തിരുന്നു, ഇന്ന് അവിടങ്ങളില്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ തെരച്ചില്‍ നടത്തും. കാലാവസ്‌ഥ പ്രതികൂലമായതിനാല്‍ ഡോഗ് സ്ക്വാഡിനെ കഴിഞ്ഞ ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ല.