തിരുവനന്തപുരം: കടുത്ത ആശങ്ക ഉയര്‍ത്തി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 114 തടവുകാര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച തടവുകാരുടെ എണ്ണം 477 ആയി. ഇന്ന് 363പേരിലാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ അഞ്ചുദിവസത്തിനിടെയാണ് ഇത്രയും പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗമുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജയിലിലെ മുഴുവന്‍ തടവുകാരെയും പരിശോധനയ്ക്ക് വിധേയരാക്കും. കൊവിഡ് സ്ഥിരീകരിച്ചവരെ ജയിലിലെ ആഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജീകരിച്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെന്‍ട്രല്‍ ജയിലില്‍ ആദ്യമായി രോഗം സ്ഥീകരിച്ച കിളിമാനൂര്‍ പുലിപ്പളളിക്കോണം ഉഴുന്നുവിള വീട്ടില്‍ മണികണ്ഠന് കഴിഞ്ഞദിവസം മെഡിക്കല്‍കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
ജയിലില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ ജീവനക്കാരും കടുത്ത ഭീതിയിലാണ്. രോഗം ബാധിച്ച തടവുകാരുമായി ദിവസങ്ങളോളം നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയ ഉദ്യോഗസ്ഥര്‍ ഇവിടെയുണ്ട്. തടവുകാരില്‍ രോഗബാധ കണ്ടെത്തിയപ്പോള്‍ തന്നെ ജീവനക്കാര്‍ക്ക് സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ഒന്നും നടപ്പായില്ല. ജീവനക്കാരില്‍ ഭൂരിപക്ഷവും സ്വന്തമായി പരിശോധന നടത്തുകയാണ്. ഇവര്‍ക്കായി ആന്റിജന്‍ കിറ്റുകള്‍ ലഭ്യമാക്കുന്നില്ലെന്നും പരാതിയുണ്ട്. തടവുകാരുമായി ഇടപഴകിയ ജീവനക്കാരെ ക്വാറന്റൈന് ചെയ്യാതെ ജോലിക്ക് നിയോഗിക്കുന്നതായും പരാതിയുണ്ട്. രോഗം ബാധിക്കുന്ന തടവുകാരെ മാറ്റി പാര്‍പ്പിക്കുന്നതും ഇവരുടെ എണ്ണമെടുക്കുന്നതും ജീവനക്കാരാണ്. ഇതിനിടെ ഇന്നലെ ഒരു ജീവനക്കാരനുകൂടി കൊവിഡ് സ്ഥിരീകരിച്ചു.



