തിരുവനന്തപുരം: അനാരോഗ്യത്തെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി രണ്ടാഴ്ച്ചത്തെ പൊതുപരിപാടികൾ റദ്ദാക്കി. തൊണ്ടയ്ക്ക് പൂർണമായ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്നാണിത്.
തൊണ്ട സംബന്ധമായ അസുഖത്തിന് ഏറെ നാളായി ചികിത്സയിലാണ് ഉമ്മൻ ചാണ്ടി. അമേരിക്കയിലടക്കമാണ് അദ്ദേഹത്തിൻ്റെ ചികിത്സ നടന്നു വരുന്നത്. നിലവിൽ വിദഗ്ധ ചികിത്സയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും പൂർണ വിശ്രമം ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുകയാണ്. ഏറെ നാളായി അദ്ദേഹം ശബ്ദ തടസം മൂലം ബുദ്ധിമുട്ടുന്നുണ്ട്. ആദ്യഘട്ടത്തിൽ വെല്ലൂരിലും ചെന്നൈ അപ്പോളോ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും രണ്ട് ആശുപത്രികളില്‍ നിന്നും തുടര്‍ ചികിത്സയ്ക്കായി വ്യത്യസ്ഥ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വച്ചത്. ഇതോടെയാണ് അമേരിക്കയിലേക്ക് അദ്ദേഹം ചികിത്സതേടി പോയത്.
ഇന്ന് നിയമസഭ സമുച്ചയത്തിൽ നടന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപെടുത്താൻ ഉമ്മൻ ചാണ്ടി എത്തിയിരുന്നു. തുടർന്നാണ് വിശ്രമത്തിലേക്ക് അദ്ദേഹം കടന്നത്.



