മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്രൈ​​​​വ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​കെ.രാ​​​​ഗേ​​​​ഷി​​​​ന്‍റെ ഭാ​​​​ര്യ പ്രി​​​​യ വ​​​​ര്‍​​​​ഗീ​​​​സി​​​​ന്‍റെ അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ര്‍ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യു​​​​ള്ള ഹ​​​​ര്‍​​​​ജി ഹൈ​​​​ക്കോ​​​​ട​​​​തി ഇ​​​​ന്ന് പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നി​​​​രി​​​​ക്കെ പു​​​​തി​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​യി സേ​​​​വ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി കാ​​​​ന്പ​​​​യി​​​​ന്‍ ക​​​​മ്മി​​​​റ്റി രം​​​​ഗ​​​​ത്ത്.

പ്രി​​​​യ വ​​​​ര്‍​​​​ഗീ​​​​സി​​​​നെ സ​​​​ര്‍​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല സ്റ്റു​​​​ഡ​​​​ന്‍റ്സ് സ​​​​ര്‍​​​​വീ​​​​സ് ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റാ​​​​യി 2019 മു​​​​ത​​​​ല്‍ ര​​​​ണ്ടു വ​​​​ര്‍​​​​ഷം ഡ​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​നി​​​​ല്‍ നി​​​​യ​​​​മി​​​​ച്ച​​​​ത് ച​​​​ട്ട​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യാ​​​​ണെ​​​​ന്ന​​​​തി​​​​ന്‍റെ തെ​​​​ളി​​​​വു​​​​ക​​​​ള്‍ സം​​​​ഘ​​​​ട​​​​ന പു​​​​റ​​​​ത്തു​​​​വി​​​​ട്ടു. ആ നിയമനം കൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഗവർണർക്കു നിവേദനവും നൽകി.

അനധ്യാപക ജീവനക്കാരുടെ സേവന വ്യവസ്ഥകൾ വ്യക്തമാക്കുന്ന യൂണിവേഴ്സിറ്റി ഓർഡിനൻസ് പ്രകാരം സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർ നിയമനത്തിന് 6 വർഷത്തെ അധ്യാപന പരിചയവും ഭരണ പരിചയവും വേണം. സർക്കാരിന്റെ എല്ലാ ശമ്പള പരിഷ്കരണ ഉത്തരവുകളിലും ഈ തസ്തിക അനധ്യാപക വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.