മോ​​​​​സ്കോ: റ​​​​​ഷ്യ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് വ്ലാ​​​​​ദി​​​​​മി​​​​​ർ പു​​​​​ടി​​​​​ന്‍റെ വി​​​​​ശ്വ​​​​​സ്ത​​​​​നാ​​​​​യ ത​​​​​ത്ത്വ​​​​​ചി​​​​​ന്ത​​​​​ക​​​​​ൻ അ​​​​​ല​​​​​ക്സാ​​​​​ണ്ട​​​​​ർ ഡു​​​​​ഗി​​​​​ന്‍റെ മ​​​​​ക​​​​​ൾ ദാ​​​​​രി​​​​​യ ഡു​​​​​ഗി​​​​​ന(30) മോ​​​​​സ്കോ​​​​​യ്ക്കു സ​​​​​മീ​​​​​പം കാ​​​​​ർ​​​​​ബോം​​​​​ബ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. ‘പു​​​​​ടി​​​​​ന്‍റെ ത​​​​​ല​​​​​ച്ചോ​​​​​റ് ’, ‘പു​​​​​ടി​​​​​ന്‍റെ റാ​​​​​സ്പു​​​​​ടി​​​​​ൻ ’ എ​​​​​ന്നൊ​​​​​ക്കെ വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന ഡു​​​​​ഗി​​​​​നെ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടാ​​​​​യി​​​​​രു​​​​​ന്നു സ്ഫോ​​​​​ട​​​​​ന​​​​​മെ​​​​​ന്നു ക​​​​​രു​​​​​ത​​​​​പ്പെ​​​​​ടു​​​​​ന്നു.

റ​​​​​ഷ്യ​​​​​ൻ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​​ൽ ഔ​​​​​ദ്യോ​​​​​ഗി​​​​​ക പ​​​​​ദ​​​​​വി​​​​​ക​​​​​ളൊ​​​​​ന്നും വ​​​​​ഹി​​​​​ക്കാ​​​​​ത്ത ഡു​​​​​ഗി​​​​​ൻ ക​​​​​ടു​​​​​ത്ത ദേ​​​​​ശീ​​​​​യ​​​​​വാ​​​​​ദി​​​​​യും പാ​​​​​ശ്ചാ​​​​​ത്യ​​​​​വി​​​​​രു​​​​​ദ്ധ​​​​​നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ആ​​​​​ക്ര​​​​​മ​​​​​ണോ​​​​​ത്സു​​​​​ക​​​​​ത പു​​​​​ല​​​​​ർ​​​​​ത്തു​​​​​ന്ന ഡു​​​​​ഗി​​​​​ന്‍റെ നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ൾ പു​​​​​ടി​​​​​ന്‍റെ ലോ​​​​​ക​​​​​വീ​​​​​ക്ഷ​​​​​ണ​​​​​വും വി​​​​​ദേ​​​​​ശ​​​​​ന​​​​​യ​​​​​വും രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​ൽ പ്ര​​​​​ധാ​​​​​ന പ​​​​​ങ്കു​​​​​വ​​​​​ഹി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നാ​​​​​ണു പ​​​​​റ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.

ഡു​​​​​ഗി​​​​​നും പ്ര​​​​​മു​​​​​ഖ മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​കൂ​​​​​ടി​​​​​യാ​​​​​യ മ​​​​​ക​​​​​ൾ ദാ​​​​​രി​​​​​യ​​​​​യും ശ​​​​​നി​​​​​യാ​​​​​ഴ്ച വൈ​​​​​കു​​​ന്നേ​​​രം മോ​​​​​സ്കോ​​​​​യ്ക്കു സ​​​​​മീ​​​​​പം സാ​​​​​ക്ക​​​​​റോ​​​​​വോ എ​​​​​സ്റ്റേ​​​​​റ്റി​​​​​ൽ ന​​​​​ട​​​​​ന്ന ക​​​ലോ​​​ത്സവ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​ശേ​​​​​ഷം മ​​​​​ട​​​​​ങ്ങ​​​​​വേ​​​​​യാ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നി​​​​​ര​​​​​യാ​​​​​യ​​​​​ത്. ഇ​​​​​രു​​​​​വ​​​​​രും ഒ​​​​​രു കാ​​​​​റി​​​​​ലാ​​​​​ണു മ​​​​​ട​​​​​ങ്ങാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​തെ​​​​​ങ്കി​​​​​ലും ഡു​​​​​ഗിൻ അ​​​​​വ​​​​​സാ​​​​​ന നി​​​​​മി​​​​​ഷം മ​​​​​ന​​​​​സു​​​​​മാ​​​​​റ്റി മ​​​​​റ്റൊ​​​​​രു കാ​​​​​റി​​​​​ൽ ക​​​​​യ​​​​​റി.

ദാ​​​​​രി​​​​​യ ക​​​​​യ​​​​​റി​​​​​യ കാ​​​​​റി​​​​​ന്‍റെ അ​​​​​ടി​​​​​യി​​​​​ൽ സ്ഥാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്ന സ്ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു​​​​​വാ​​​​​ണു പൊ​​​​​ട്ടി​​​​​ത്തെ​​​​​റി​​​​​ച്ച​​​​​തെ​​​​​ന്നു റ​​​​​ഷ്യ​​​​​ൻ അ​​​​​ന്വേ​​​​​ഷ​​​​​ക​​​​​ർ പ​​​​​റ​​​​​ഞ്ഞു.

സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ പ​​​​​ങ്കി​​​​​ല്ലെ​​​​​ന്നു യു​​​​​ക്രെ​​​​​യ്ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സെ​​​​​ല​​​​​ൻ​​​​​സ്കി​​​​​യു​​​​​ടെ ഉ​​​​​പ​​​​​ദേ​​​​​ശ​​​​​ക​​​​​ൻ മൈ​​​​​ക്കി​​​​​ളോ പൊ​​​​​ഡോ​​​​​ൾ​​​​​യാ​​​​​ക് പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചു.

ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ യു​​​​​ക്രെ​​​​​യ്ന്‍റെ പ​​​​​ങ്ക് ക​​​​​ണ്ടെ​​​​​ത്തി​​​​​യാ​​​​​ൽ അ​​​​​തു സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ തീ​​​​​വ്ര​​​​​വാ​​​​​ദ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​മാ​​​​​യി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​മെ​​​​​ന്നു റ​​​​​ഷ്യ​​​​​ൻ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ മ​​​​​ന്ത്രാ​​​​​ല​​​​​യം വ​​​​​ക്താ​​​​​വ് മ​​​​​രി​​​​​യ സാ​​​​​ക്ക​​​​​റോ​​​​​വ പ​​​​​റ​​​​​ഞ്ഞു.

2014ൽ ​​​​​റ​​​​​ഷ്യ​​​​​ൻ പ​​​​​ട്ടാ​​​​​ളം യു​​​​​ക്രെ​​​​​യ്ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യ ക്രി​​​​​മി​​​​​യ പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​തി​​​​​ൽ അ​​​​​ല​​​​​ക്സാ​​​​​ണ്ട​​​​​ർ ഡു​​​​​ഗി​​​​​നും പ​​​​​ങ്കു​​​​​ണ്ടെ​​​​​ന്ന് ആ​​​​​രോ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു. അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​നെ​​​​​തി​​​​​രേ പാ​​​​​ശ്ചാ​​​​​ത്യ​​​​​ശ​​​​​ക്തി​​​​​ക​​​​​ൾ ഉ​​​​​പ​​​​​രോ​​​​​ധം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു. യു​​​​​ക്രെ​​​​​യ്ൻ അ​​​​​ധി​​​​​നി​​​​​വേ​​​​​ശ​​​​​ത്തെ ശ​​​​​ക്ത​​​​​മാ​​​​​യി പി​​​​​ന്തു​​​​​ണ​​​​​ച്ചി​​​​​രു​​​​​ന്ന ദാ​​​​​രി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രേ​​​​​യും ഉ​​​​​പ​​​​​രോ​​​ധം ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.